pcj
പി.സി. ജേക്കബ്

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായി പി.സി. ജേക്കബിനെ വീണ്ടും തിരഞ്ഞെടുത്തു. നോർത്ത് പറവൂർ മർച്ചന്റ് അസോസിയേഷൻ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സരയുടെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി അഡ്വ.എ.ജെ. റിയാസിനെയും ട്രഷററായി സി.എസ് അജ്മലിനേയും തിരഞ്ഞെടുത്തു.