
കൊച്ചി: എറണാകുളം സെമിത്തേരിമുക്ക് കുന്നനാട്ട് പരേതനായ അഡ്വ. കെ.വി. തോമസിന്റെ മകളും ജോർജ് പുതുമനയുടെ ഭാര്യയുമായ പ്രൊഫ. ആഗീ ജോർജ് (62) അമേരിക്കയിലെ ടക്കറിൽ നിര്യാതയായി. ഡെൽകാബ് സർവകലാശാലയിൽ രസതന്ത്രം അദ്ധ്യാപികയായിരുന്നു.
സംസ്‌കാരം 15ന് രാവിലെ 11ന് ടക്കറിലെ ഹോളി കാത്തലിക് പള്ളിയിൽ നടക്കും. മകൻ: പരേതനായ ടോമി. എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് മുൻ ഡീൻ ഡോ. ജോർജ് തോമസിന്റെ സഹോദരിയാണ്.