
വൈപ്പിൻ : നായരമ്പലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുഷ്പക്കൃഷിയുടെ നടീൽ ബാങ്ക് പ്രസിഡന്റ് പി. കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. പി. ശ്യാംകുമാർ, ഭരണസമിതി അംഗങ്ങളായ എൻ. എസ്. സുഭാഷ്‌കുമാർ, എൻ. കെ. ശശി, ഷൈല ബാബു, കല ബാബുരാജ്, ആശ അശോകൻ, ബാങ്ക് സെക്രട്ടറി എ. ഉഷദേവി എന്നിവർ സംസാരിച്ചു.