കളമശേരി: ഭരണഘടന വിരുദ്ധ പ്രസ്താവന നടത്തിയ സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ സദസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ സേതു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ മുഹമ്മദാലി ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി ലിസി ജോർജ് , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലത ബാലൻ, സനോജ് മോഹൻ എന്നിവർ പങ്കെടുത്തു.