തൃപ്പൂണിത്തുറ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉദയംപേരൂർ, ഉദയംപേരൂർ സൗത്ത് മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞാ ദിനം ആചരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, ടി.വി.ഗോപിദാസ്, ജൂബൻ ജോൺ, ജോൺ ജേക്കബ്, സോമിനി സണ്ണി, കെ.പി.രംഗനാഥൻ, അഡ്വ. എ.വി. തവമണി, ബാരിഷ് വിശ്വനാഥ്, കമൽ ഗിപ്ര, ഇ.എസ്.ജയകുമാർ, കുര്യാക്കോസ് പഴമ്പിള്ളി, ആനി അഗസ്റ്റ്യൻ, നിമിൽരാജ്, ഇ.പി.ദാസൻ തുടങ്ങിയവർ സംസാരിച്ചു.