കാലടി: ശ്രീശങ്കരാപാലത്തിലെ വൻകുഴികൾ മൂലം രണ്ടാഴ്ചയിലേറെയായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് 11 മുതൽ സ്വകാര്യബസുകൾ ഈ ഭാഗത്ത് സർവീസുകൾ നിറുത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി-കാലടി മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ പറ‌ഞ്ഞു. പെരുമ്പാവൂർക്കുള്ള ബസുകൾ കാലടി ബസ്‌ സ്റ്റാൻഡിലും പെരുമ്പാവൂരിൽ നിന്നുള്ളവ താന്നിപ്പുഴയിലും സർവീസ് അവസാനിപ്പിക്കും.