വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ചെറായി നോർത്ത് ശാഖ വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ ഭക്തജനസമിതി രൂപികരിച്ചു. രാമായണ പാരായണം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ എന്നിവയോടെ രാമായണ മാസാചാരണം നടത്തും. യോഗത്തിൽ ശാഖ പ്രസിഡന്റ് ബേബി നടേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ക്ഷേമാവതി ഗോപി (പ്രസിഡന്റ് ), കെ.ആർ. മോഹനൻ (വൈസ്‌ പ്രസിഡന്റ്), പി.എസ്.ദീപു (സെക്രട്ടറി), ബേബി നടേശൻ, കെ.കെ.രത്‌നൻ, കെ.പി. ഗോപാലകൃഷ്ണൻ, കെ.എസ്.മുരളി, പ്രീത ഗിരികുമാർ, ബിന്ദു യോഗീന്ദ്രൻ, പ്രസ പ്രദീപ്, സിനിസാജൻ, പ്രീമ ഷിജു, രേഖ പ്രവീഷ്, രവി വാരിശ്ശേരി, ഷീബ പ്രകാശൻ എന്നിവരെ തിരഞ്ഞെടുത്തു.