pic

കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ റേറ്റിംഗ് ബി.ബി.ബി+ (സ്റ്റേബിൾ) എന്നതിൽ നിന്ന് എ- (സ്റ്റേബിൾ) ആയി ഉയർത്തിയതായി കമ്പനി അറിയിച്ചു. 2021-22 സാമ്പത്തിക വർഷം കമ്പനി 25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2027-28 സാമ്പത്തിക വർഷം ആസ്തി 4,000കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 21-22 സാമ്പത്തിക വർഷത്തിൽ 498.60കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 2021-22സാമ്പത്തിക വർഷം 1.29 വളർച്ച രേഖപ്പെടുത്തി. അതേ സാമ്പത്തികവർഷം ലാഭത്തിൽ 45 ശതമാനം വളർച്ചയും നേടി.

തങ്ങളുടെ ബ്രാൻഡ് എത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വർണപ്പണയ ബിസിനസിലെ ദീർഘകാല അനുഭവ സമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയർത്തിയ കെയർ റേറ്റിംഗ് എന്ന് ഇതേക്കുറിച്ച് പ്രതികരിക്കവേ മുത്തൂറ്റ് മിനി ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാർക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന സേവന ദാതാവായി മാറാനുള്ള പാതയിലാണു തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി സി.ഇ.ഒ പി.ഇ. മത്തായി, ചെയർപേഴ്‌സൺ നിസി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.