
ആലുവ: ഭരണഘടനാ ലംഘനം നടത്തിയ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷനായി.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനന്ദ് ജോർജ്, എം.പി. സൈമൺ, കൗൺസിലർമാരായ കെ. ജയകുമാർ, ജെയ്‌സൺ പീറ്റർ, അജ്മൽ കാമ്പായി, ജോൺസൺ മുളവരിക്കൽ, ബാബു കുളങ്ങര, ലളിത ഗണേശൻ, പി. ഗോപകുമാർ, നിസാം പുഴിത്തറ, ബിജു രാജശേഖരൻ, എൻ.ആർ. സൈമൻ, ജോളി പീറ്റർ എന്നിവർ പങ്കെടുത്തു.