rly

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. 444 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവർത്തനപുരോഗതികൾ വിലയിരുത്തുന്നതിനായി റെയിൽവേ നിർമ്മാണ വിഭാഗവുമായി എം.പി കൂടിക്കാഴ്ച്ച നടത്തി.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ നവീകരിക്കുന്നത്. അഞ്ചു നിലകളോടുകൂടിയ വെസ്റ്റ്‌ടെർമിനൽ കെട്ടിടവും ആറു നിലകളുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനവും ഒരുക്കും. സ്റ്റേഷനിൽ നിന്നും മെട്രോയിലേക്ക് സ്‌കൈ വാക് സംവിധാനം ഏർപ്പെടുത്തും. അത്യാധുനീക രീതിയിലുള്ള ഭക്ഷണശാലകൾ ക്രമീകരിക്കും. ബസ് അറൈവൽ, ഡിപ്പാർച്ചർ സ്റ്റേഷൻ സൗകര്യം ഒരുക്കും. രണ്ടു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.