കുറുപ്പംപടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ കുറുപ്പംപടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. പി.ബി.ബിജു അദ്ധ്യക്ഷത വഹിച്ചു. പി.എം.പരീത് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോഭ്, കെ.വി.ജയരാജൻ, ഒ.കെ.രവി, ബേസിൽ എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.