പറവൂർ: സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലസമ്മേളനം ഇന്ന് രാവിലെ പത്തിന് പറവൂർ കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷീബ അനിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് വി.പി. കുഞ്ഞിക്കൃഷ്ണൻ, എ.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.