lottery

കൊച്ചി: കോർപ്പറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ ലോട്ടറി കച്ചവടം നടത്തുന്ന തൊഴിലാളികളുടെ ലോട്ടറിതട്ടുകൾ എടുത്തുമാറ്റുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ആൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ ( എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. പാതയോരങ്ങളിലും മീഡിയനുകളിലും കൊടിമരവും, കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇവ നീക്കം ചെയ്യുന്നതിനൊപ്പമാണ് ലോട്ടറി തട്ടുകളും എടുത്തുമാറ്റുന്നത്. ഇത്തരക്കാർക്ക് തൊഴിൽ ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന് യൂണിയൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി റിപ്പോർട്ട് അവതരിപ്പിച്ചു.