
പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ നടന്ന പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.കെ.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഡി.പി.സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ.എ.ബി. ലയ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. കെ.ആർ. സീജ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ടി.എം. അപർണ, ക്യാമ്പ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ കെ.വി. അലേഖ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് കെയർ പ്രവർത്തകർക്കായി നിർമ്മിച്ച കുടകൾ പറവൂർ ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സനീഷിന് കൈമാറി. ക്യാമ്പ് മാഗസിൻ കാക്കിയുടെ കവർപ്രകാശനം കോളേജ് മാനേജർ പ്രൊഫ.ഡോ.വി.ആർ. പ്രകാശം നിർവഹിച്ചു. ജെ.സി.ഐ നാഷണൽ ട്രെയിനർ സിജിമോൾ ജേക്കബ് ക്ളാസെടുത്തു.