നെടുമ്പാശേരി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് പദ്ധതിയിൽ ടെൽക് ജീവനക്കാരായി വിരമിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് ടെൽക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകും. പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.വി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. ജയകുമാർ, കെ.എ. റഹ്മാൻ, വി. മോഹൻ, റോയി ജോൺ, എൻ. ദേവദാസ്, പി. ശശി, പി.എൻ. ജനാർദ്ദനൻ പിള്ള, എം.ജി. നാരായണൻ എന്നിവർ സംസാരിച്ചു.