
ആലുവ: ഭൂഗർഭ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടും അറ്റകുറ്റപ്പണി നടത്താതെ വാട്ടർ അതോറിട്ടി. എസ്.പി ഓഫീസിന് സമീപം നേതാജി റോഡ് തുടങ്ങുന്ന ഭാഗത്താണിത്. വ്യാഴം വൈകിട്ട് നാലോടെ പൈപ്പ് പൊട്ടിയ ഉടൻ വാർഡ് കൗൺസിലർ ജെയിസൺ പീറ്റർ വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചിരുന്നു. നഗരത്തിലെ വിവിധയിടത്ത് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുള്ളപ്പോഴാണ് ഈ അനാസ്‌ഥ.