കൊച്ചി: തമ്മനം നളന്ദ പബ്ളിക് സ്കൂളിലെ വനമഹോത്സവവാരം സമാപിച്ചു. ശലഭോദ്യാന നിർമ്മാണവുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഘോഷത്തിന് തുടക്കമിട്ടത്. നാട്ടുമാവു സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സയൻസ് അദ്ധ്യാപിക കെ.വി.സന്ധ്യ ക്ളാസെടുത്തു. സമാപന ദിവസം വിവിധയിനം വൃക്ഷങ്ങളെ കുട്ടികൾക്കു പരിചയപ്പെടുത്തി. സ്കൂൾ പരിധിയിലെ നക്ഷത്രവനവൃക്ഷങ്ങളുടെ പേരുകൾ വിദ്യാർത്ഥികൾ ചാർട്ടുകളെഴുതി പ്രദർശിപ്പിച്ചു.