
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പറവൂർ ലീഗൽസെല്ലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് നടത്തി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റും മുൻ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുമായ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സിന്ധു എന്നിവർ സംസാരിച്ചു. അഡ്വ. വീണ ഹരിഹരൻ ക്ളാസെടുത്തു.