കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ജൂലായ് 13നു പരിഗണിക്കാൻ മാറ്റി.

കേസിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഹർജി മാറ്റിയത് . ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാൻ അന്വേഷണസംഘം തയ്യാറാവുന്നില്ലെന്നും തുടരന്വേഷണം പൂർത്തിയാക്കുന്നതിനു മുമ്പ് അന്തിമ റിപ്പോർട്ട് നൽകാൻ സർക്കാർ സമ്മർദം ചെലുത്തുന്നെന്നും ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു