t
ഭരണഘടന സംരക്ഷണസദസ് തൃപ്പൂണിത്തുറയിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണസദസ് നടത്തി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്ത് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് പി.സി. പോൾ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ആർ. വേണുഗോപാൽ, രാജു പി. നായർ, സി.വിനോദ്, ഡി. അർജുനൻ, സി.എസ്. ബേബി, ഇ.എസ്. സന്ദീപ്, കെ.ബി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.