park

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) സഹകരണത്തോടെ സുഭാഷ്ബോസ് പാർക്കിലെ ജലസേചനത്തിനായി ഒരുക്കുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. മേയർ എം .അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെടി​കൾ നനയ്ക്കാനായി​ ദിവസം 70‚000 ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപി​ക്കുന്നത്. കുടിവെള്ള സംവിധാനവും ഒരുക്കും.
'പ്ലാസ്റ്റിക് ലെസ് കൊച്ചി' കാമ്പെയിനും തുടക്കമായി. 500 വി​ദ്യാർത്ഥി​കൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകുന്ന പദ്ധതി ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എച്ച്. എം അഷ്‌റഫ് അദ്ധ്യക്ഷനായി. ചെയർമാൻമാരായ പി.ആർ. റെനീഷ്, ഷീബാലാൽ, ടി.കെ. അഷ്‌റഫ്, ആന്റണി കുരീത്തറ തുടങ്ങി​യവർ സംസാരി​ച്ചു.