കോലഞ്ചേരി: മഴുവന്നൂർ എഴിപ്രത്തെത്തിയ മയിലും കുഞ്ഞുങ്ങളും കൗതുകമായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എഴിപ്രം - കോലഞ്ചേരി റോഡരികിൽ പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളുമായി പെൺമയിലിനെ കണ്ടത്. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സമീപവാസിയും ഗോഗ്രീൻ ഗോവിത്ത് നേച്ചർ സംഘടനാ പ്രവർത്തകനുമായ സിറിയക്ക് മാത്യു മയിലിനെ കണ്ടത്. ഇവയെ അടുത്തുള്ള റബർ തോട്ടത്തിലേക്ക് കയറ്റിവിട്ട് താത്കാലിക സംരക്ഷണമൊരുക്കി.