samin-jabir

ആലങ്ങാട്: മാഞ്ഞാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. മാഞ്ഞാലി കുന്നുംപുറം മാനങ്കേറി വീട്ടിൽ അബ്ദുൽജബ്ബാറിന്റെ മകൻ സമിൻ ജാബിറാ(16)ണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മാഞ്ഞാലി മാട്ടുപുറം ഫെറിക്കു സമീപമുള്ള കടവിൽ കൂട്ടുകാർക്കൊപ്പം കളിക്കാനെത്തിയ സമിൻ പുഴയിലേക്കിറങ്ങിയ ഉടനെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മഴയെ തുടർന്നുള്ള കനത്ത ഒഴുക്കിൽ രക്ഷിക്കാനായില്ല. പറവൂർ ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. പറവൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. പറവൂർ എസ്.എൻ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് കഴിഞ്ഞ് പ്ലസ്‌വണ്ണിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മാതാവ്: സൽമ.

സഹോദരി: ഷഹന.