
കളമശേരി: തൃക്കാക്കര പാറേക്കാട്ടിൽ വീട്ടിൽ അബ്ദുൾ ജലീലിന്റെ മകനും എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ സഹൽ (19) എടത്തല കെ.എം.ഇ.എ കോളേജിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ . മാതാവ്: സഫിയ, സഹോദരി: റിസ്വാന ( ബി.ടെക് വിദ്യാർത്ഥിനി )