1

പള്ളുരുത്തി: പാചക വാതക സിലിണ്ടറുമായി എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ വൈദ്യുതി ബോർഡിന്റെ ജീപ്പ് കായലിലേക്ക് മറിഞ്ഞു. ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരിയിലായിരുന്നു സംഭവം. നാട്ടുകാരുടെ സഹായത്തോടെ റോഡ് കെട്ടിവലിച്ച് റോഡിലേക്ക് കയറ്റി. വീതി കുറവായതിനോടൊപ്പം റോഡ് തകർന്ന നിലയിലാണ്. മഴ മാറി നിന്നിട്ടും റോഡ് നന്നാക്കാൻ അധികാരികൾ ഇനിയും തയ്യാറായിട്ടില്ല.