മരട്: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടത്തി. കെ. ബാബു എം.എൽ.എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ അദ്ധ്യക്ഷനായി. ആർ.കെ.സുരേഷ് ബാബു, ആന്റണി ആശാൻപറമ്പിൽ, ടി.കെ.ദേവരാജൻ, സുനില സിബി, പി.പി.സന്തോഷ്, ബെൻഷാദ് നടുവിലവീട് എന്നിവർ സംസാരിച്ചു.