മൂവാറ്റുപുഴ: സി.പി.ഐ നേതാവ് ടി.കെ.കരുണന്റെ 19-ാം അനുസ്മരണദിനാചരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും സമ്മേളനവും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എസ്. ശ്രീശാന്ത് അദ്ധ്യക്ഷത വഹിച്ചു, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.കെ. ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എ.നവാസ്. ഇ.കെ.സുരേഷ്, പോൾ പൂമറ്റം,കെ.ഇ.ഷാജി എന്നിവർ സംസാരിച്ചു. ഒ.സി.ഏലിയാസ് സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു.