
പെരുമ്പാവൂർ: ഗുരുദേവഭക്തനും കലാസംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന പെരുമ്പാവൂർ മുതുകാട്ട് എം.കെ. വിശ്വനാഥൻ മാസ്റ്റർ (84) നിര്യാതനായി. ഒക്കൽ ശ്രീനാരായണ ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ, കടയിരുപ്പ് എൻജിനിയറിംഗ് കോളേജ് സ്ഥാപക സെക്രട്ടറി, പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി പി.ശാഖാ പ്രസിഡന്റ്, പെരുമ്പാവൂർ ഫാസ് ഭരണ സമിതി അംഗം, പ്രൈവറ്റ് സ്‌കൂൾ ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, താന്നിപ്പുഴ അനിത വിദ്യാലയം പ്രിൻസിപ്പൽ, മുതുകാട്ട് ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്ന അതുല്യ പ്രതിഭാധനനായിരുന്നു മാസ്റ്റർ.
കെ.പി.എസ്.എച്ച്.എഅദ്ധ്യാപക അവാർഡ്, ശ്രീബുദ്ധ എക്‌സലൻസ് അവാർഡ്, ഗുരുപൂർണിമ പുരസ്‌കാരം, ഗുരുചൈതന്യ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: മൈത്രി (റിട്ട. അദ്ധ്യാപിക, പെരുമ്പാവൂർ ഗേൾസ് ഹൈ സ്‌കൂൾ). മക്കൾ: ഡോ. ഡലീഷ വിശ്വനാഥൻ (അസോസിയേറ്റ് പ്രൊഫസർ, ഇൻഫർമേഷൻ ടെക്‌നോളജി, കൊച്ചി യൂണിവേഴ്‌സിറ്റി), ഡോ. അനീഷ വിശ്വനാഥൻ (ദന്തൽ സർജൻ, എൻ.എച്ച്.ആർ.എം തോപ്പുംപടി). മരുമക്കൾ: ഡോ. സുധീഷ് (പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രിക്കൾചർ കോയമ്പത്തൂർ), ഡോ. എസ്.ജയകുമാർ (ദന്തൽ സർജൻ ഡെന്റൽ കെയർ, കടവന്ത്ര).
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മമശാനത്തിൽ.