കൊച്ചി സഹപാഠിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഗവ. ലാ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. കോതമംഗലം സ്വദേശി ആന്റണി ജോസാണ് പ്രതി.
കോളേജ് നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇയാൾക്കെതിരായ ആരോപണങ്ങൾ ലഘൂകരിച്ചുവെന്നും കോളേജിൽനിന്ന് പുറത്താക്കുന്നതിന് പകരം ഒരുമാസത്തെ സസ്‌പെൻഷനാണ് നിർദ്ദേശിച്ചതെന്നും എസ്.എഫ്.ഐ ആരോപിച്ചു. മാർച്ച് പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ജോസിനെ പുറത്താക്കുംവരെ സമരത്തിനൊരുങ്ങുകയാണ് എസ്.എഫ്.ഐ.