kumaranasanlibrary

മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചണ്ഡാലഭിക്ഷുകി ഖണ്ഡകാവ്യത്തിന്റെ കാലിക പ്രസക്തിയെകുറിച്ച് സെമിനാർ സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ വിഷയാവതരണം നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ബി.എഡ് കോളേജ് മലയാള വിഭാഗം വിദ്യാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറേറിയൻ ദിവ്യ നന്ദി പറഞ്ഞു.