കുറുപ്പംപടി: സർക്കാർ സേവനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതിക്ക് മുടക്കുഴ പഞ്ചായത്തിൽ തുടക്കം. പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എ.പോൾ, വൽസ വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ സോമി ബിജു, പി.എസ്.സുനിത്ത്, ഡോളി ബാബു, രജിത ജയ്മോൻ, സെക്രട്ടറി സാവിത്രി കുട്ടി, സി.ഡി.എസ്. ചെയർപേഴ്സൺ ദീപ ശ്രീജിത്ത്, ഷിജി ബെന്നി, കില പരിശീലകരായ വിജയകുമാർ,മോഹൻ,വൽസ, ലഷ്മി സലിം തുടങ്ങിയവർ സംസാരിച്ചു.