കൊച്ചി: മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള തയാറെടുപ്പുകൾ സംരംഭക വിജയത്തിൽ പ്രാധാനമാണെന്ന് മംഗളൂരു സ്വസ്തിക കോളേജ് പ്രിൻസിപ്പൽ മാലിനി ഹെബ്ബർ പറഞ്ഞു. മാറേണ്ടത് മനസാണ്. സ്വയം തിരിച്ചറിഞ്ഞ് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായെങ്കിൽ മാത്രമേ വിജയം നേടാൻ കഴിയൂവെന്ന് അവർ പറഞ്ഞു.കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ.) സംഘടിപ്പിക്കുന്ന ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ.
നൂതന ആശയങ്ങൾ ഉൾക്കൊള്ളാനും നടപ്പാക്കാനും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സാധിക്കും. വൈവിദ്ധ്യമാർന്ന സംസ്കാരത്തിന് നടുവിലാണ് നാം ജീവിക്കുന്നത്. വിവിധ ഭാഷകളും ആശയവിനിമയ മാർഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നും മാലിനി ഹെബ്ബർ പറഞ്ഞു.
കെ.എം.എ. പ്രസിഡന്റ് എൽ.നിർമ്മല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.