കളമശേരി: ഏലൂർ നഗരസഭാ കുടുംബശ്രീക്ക് ജില്ലാ മിഷനിൽ നിന്ന് ലഭിച്ച അഗ്രീ മാർട്ട് കിയോസ്ക് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് കുടുംബശ്രീ അംഗങ്ങളുടെ യൂണിറ്റിനാണ് മഞ്ഞുമ്മൽ ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച കിയോസ്കിന്റെ നടത്തിപ്പ് ചുമതല. കുടുംബശ്രീ ഉത്പന്നങ്ങളും ജൈവ പച്ചക്കറി ഉത്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കും. വൈസ് ചെയർ പേഴ്സൺ ലീല ബാബു, സ്ഥിരം കൗൺസിലർമാരായ പി.എ.ഷെറീഫ്, ദിവ്യാ നോബി, സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ എന്നിവർ പങ്കെടുത്തു.