കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രഫർ വിക്ടർ ജോർജ് അനുസ്മരണദിനം ആചരിച്ചു. ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റിൽ ഫോട്ടോഗ്രഫേഴ്സ് യൂണിയൻ കമ്മിറ്റി മെമ്പർ ദീപ അലക്സ്, പ്രസ്ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ, സെക്രട്ടറി സൂഫി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ഫോട്ടോഗ്രഫി മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി.