മൂവാറ്റുപുഴ: നഗരസഭാ പരിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചെയർമാൻ ഏർപ്പെടുത്തിയ അവാർഡുകൾ കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പുരസ്കാരങ്ങൾ സമ്മാനിച്ചു. സൗജന്യ അഭിരുചി പരിശോധനയും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, പി.എം.അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, നിസ അഷ്റഫ്, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, നഗരസഭാ കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, അമൽ ബാബു, വി.എ. ജാഫർ സാദിഖ്, പി.വി. രാധാകൃഷ്ണൻ, ജിനു ആന്റണി തുടങ്ങിയവർ സംസാരിച്ചു.അഭിരുചി പരിശോധനയ്ക്ക് സൈക്കോളജിസ്റ്റും സോഫ്റ്റ്സ്കിൽ ട്രെയിനറുമായ സാജൻ തോമസ് നേതൃത്വം നൽകി.