
ആലുവ: ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജൂലായ് മീറ്റ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. രാജു കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി വർഷത്തെ പദ്ധതികളെക്കുറിച്ച് മാനേജർ റവ. തോമസ് ജോൺ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അഡ്വ. എ. ജയശങ്കർ, പൂർവ വിദ്യാർത്ഥികളായ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ആലുവ സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഫിസിക്‌സ് വിഭാഗം മുൻ മേധാവി, പ്ലാനറ്റ് ഏർത്ത് സ്ഥാപകൻ സൂരജ് ഏബ്രഹാം, പ്രൊഫ. കെ. ഗോവിന്ദൻകുട്ടി മേനോൻ, ഓഫീസ് സൂപ്രണ്ട് സോണി വർഗീസ്, ഡോ. ജെനി പീറ്റർ എന്നിവർ പ്രസംഗിച്ചു.
അമേരിക്കയിലെ പൂർവവിദ്യാർത്ഥി സംഘടനയെ പ്രതിനിധീകരിച്ച് റിയാ രാജു, തിരുവനന്തപുരം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ലക്ഷ്മി ദാസ് എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥി വേണു വി. ദേശം രചിച്ച കോളേജ് ഗാനം ജോൺ പി. ജോൺ ആലപിച്ചു.