മൂവാറ്റുപുഴ: പായിപ്ര ഗവ.യു.പി സ്കൂളിൽ ബലിപ്പെരുന്നാൾ ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള മൈലാഞ്ചി മൊഞ്ച് പരിപാടി വാർഡ് അംഗം ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.എം. സാജിദ് പെരുന്നാൾ സന്ദേശം നൽകി. മാപ്പിളപ്പാട്ട് മത്സരം, പ്രസംഗം, പെരുന്നാൾ സന്ദേശം പറയൽ, ആശംസാ കാർഡ് നിർമ്മാണം എന്നിവയും നടത്തി. അദ്ധ്യാപകരായ കെ.എം.നൗഫൽ, എ.സലീന, അജിത രാജ്, കെ.എം.അനീസ, എ.എം.റഹ്മത്ത്, പി.ടി.എ അംഗങ്ങളായ പി.ഇ.നൗഷാദ്, പി.എം.നവാസ്, ഷാജഹാൻ പേണ്ടാണം എന്നിവർ സംസാരിച്ചു.