ആലങ്ങാട്: കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടത്തി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ബ്ലോക്ക് സെക്രട്ടറി പി.എസ്. സുബൈർ ഖാൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, എം.പി. റഷീദ്, ഗർവാസീസ് മാനാടൻ, വി.ബി. ജബ്ബാർ, സന്തോഷ് പി. അഗസ്റ്റിൻ, റോജിൻ ദേവസി, ബിനു കരിയാട്ടി, പി.വി. മോഹനൻ, അഗസ്റ്റിൻ ആക്കുന്നത്, മുഹമ്മദ് നിലയിടത്ത്, ഹസൻ ആരിഫ് ഖാൻ, ലിസി മാളിയേക്കൽ, സലാം ചീരൻകുഴി, പി.ജെ. ജോഷി, സോഫി പൗലോസ്, പോൾ താണിക്കപിള്ളി, ജൂഡ് വിൽസൺ, എം.ഡി. ബാബു, ട്രീസ പൈലി എന്നിവർ പ്രസംഗിച്ചു.