കൊച്ചി: സ്വകാര്യ ബസ് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമച്ചതും പൊലീസിൽ ഇതേക്കുറിച്ച് പരാതി നൽകിയതുമുൾപ്പെടെ ഫേസ്ബുക്കിൽ കുറിപ്പിട്ട യുവതിക്ക് ഇൻബോക്‌സിൽ ഭീഷണി. കേക്ക് വ്യാപാരിയായ യുവതിക്കാണ് സന്ദേശമെത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ച്. ബസ് ഇടിച്ച് അപകടപെടുത്താൻ ശ്രമിച്ചെന്ന് കാട്ടി എറണാകുളം നോർത്ത് പൊലീസിലാണ് യുവതി പരാതി നൽകിയത്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നോട് കലൂരിൽ വച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്ഥാപനത്തിലേക്ക് ആവശ്യമായ സാധങ്ങളും വാങ്ങി വരികയായിരുന്നു യുവതി. ഈ സമയം പിന്നാലെ എത്തിയ സ്വകാര്യ ബസ് നിർത്താതെ ഹോണടിച്ച് ശല്യം ചെയ്തു. സൈഡ് നൽകാൻ അടമില്ലാത്തതിനാൽ മുന്നോട്ട് പോയി. ഇതിന്റെ വൈരാഗ്യത്തിന് ബസ് ചേർത്ത് ഇടിപ്പിക്കുകയായിരുന്നു. കാലിനും തോളിനും പരിക്കേറ്റുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.