
ആലുവ: വൈവിദ്ധ്യമാർന്ന പരിപാടികളോടെ തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ സാഹിത്യ ക്വിസ്, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ സംഗമം, ഡോക്യുമെന്ററി പ്രദർശനം, ബഷീർ കൃതികളുടെ നാടകാവിഷ്‌കാരം തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ, വിദ്യാരംഗം കലാ - സാഹിത്യ വേദി കോ ഓർഡിനേറ്റർ രഞ്ജു ഷൈൻ, അദ്ധ്യാപകരായ ആയിഷ ബീവി, രമ്യ വിജയൻ , സുനിത അഷറഫ്, ജ്യോതി രണദേവ്, അഷിത ഷിജാസ്, രേഷ്മ മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.