
ആലുവ: പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ പോലുള്ള ആഘോഷങ്ങളിലൂടെ ഇസ്ലാം ലോകത്തിന് പകർന്നു നൽകുന്നതെന്ന് നാഇബെ ഖുതുബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു.
ആലുവ ജീലാനി ശരീഫിൽ പെരുന്നാൾ നിസ്‌കാര ശേഷം ഈദ് സന്ദേശം നൽകുകയായിരുന്നു ശൈഖ് സുൽത്താൻ. പെരുന്നാൾ ദിനത്തിൽ നിഷിദ്ധമായ വൃതം എടുപ്പിച്ച് ദീനിന്റെ പേരിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി പെരുന്നാൾ സന്ദേശം വികലമാക്കുന്ന പ്രവണത അനുവദിച്ചു കൊടുക്കരുതെന്നും സുൽത്താൻ പറഞ്ഞു. അറഫയുടെ അടുത്ത ദിവസമായ ശനിയാഴ്ച ലോക മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ കേരളത്തിൽ ചില സംഘടനകൾ വിശ്വാസികളെ കൊണ്ട് നിഷിദ്ധമായ വൃതമെടുപ്പിച്ചത് അത്യന്തം അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.