കുറുപ്പംപടി: കുറുപ്പംപടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനാചരണം സംഘടിപ്പിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.സജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ കമ്മിറ്റി അംഗം പി.എൻ. സോമൻ മുഖ്യ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ പി.ബി. ബിജു ചൊല്ലിക്കൊടുത്തു. ലൈബ്രറി സെക്രട്ടറി അരുൺ പ്രശോബ്, ഒ.കെ.രവി തുടങ്ങിയവർ പങ്കെടുത്തു.