മൂവാറ്റുപുഴ: ജോർജ് കുന്നപ്പിള്ളി അനുസ്മരണം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി .കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പി.ജി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ഇ.ഷാജി, കെ.ബി.നിസാർ, ലോക്കൽ കമ്മിറ്റി അംഗം കെ.ഇ.മജീദ് എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം വി. എസ്. അനസ്, പഞ്ചായത്ത് അംഗം കെ.കെ.ശശി തുടങ്ങിയവർ സംസാരിച്ചു.