കോതമംഗലം: കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖാ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,കോതമംഗലം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.സുനിൽ, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽ കുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, സർക്കിൾ കോ ഓപ്പറേറ്റിവ് യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ, ബാങ്ക് പ്രസിഡന്റ് കെ.എം.പരീത്, സെക്രട്ടറി കെ.എസ്.മനോജ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.