കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ വികസന സെമിനാർ നോട്ടീസിൽ ബി.ജെ.പി കൗൺസിലർ പ്രമോദ് തൃക്കാക്കരയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധം. സെമിനാറിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു. ദുരന്തനിവാരണ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ സമിതി മീറ്റിംഗിൽ മാത്രമേ പ്രമോദ് തൃക്കാക്കര പങ്കെടുത്തുള്ളൂ.