vivek-kumar
വിവേക് കുമാർ

ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയായി (എസ്.പി) വിവേക്‌കുമാർ നാളെ ചുമതലയേൽക്കും. കണ്ണൂരിൽ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റായിരുന്നു. നാല് വർഷത്തിലേറെയായി ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ. കാർത്തിക് കോട്ടയം എസ്.പിയായി സ്ഥലംമാറിയ ഒഴിവിലാണ് നിയമനം. രാവിലെ എസ്.പി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ എസ്.പി കാർത്തിക് ഔദ്യോഗികമായി ചുമതല കൈമാറും.