കുറുപ്പംപടി: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടക്കാലിയിൽ മെഴുകുതിരി കത്തിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ എൻ.എം.സലിം, പി.കെ. ജമാൽ,പി.എസ്. രാജൻ, മണ്ഡലം ഭാരവാഹികളായ പി.സി.ശിവൻ,ജിബി വർഗീസ്, എൽദോസ് ഡാനിയേൽ,എ.ടി.ചന്ദ്രൻ, ബൂത്ത് പ്രസിഡന്റുമാരായ എം.ആർ.പോൾ, സി.വി.മുഹമ്മദ്, എൻ.എ.രവി,എം.എ.തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എൽസൺ റോയ്, എം.എം.അജ്മൽ,യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കളായ കിഷോർ, അലൻ ആന്റണി, അൻഷാദ് അലിയാർ,സി.എ.നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.