cheranallur-house-project

ചേരാനല്ലൂർ: ശതാബ്ദിയോടനുബന്ധിച്ച് ചേരാനല്ലൂർ സഹകരണ ബാങ്ക് നടപ്പാക്കുന്ന ശതാബ്ദി ഭവന പദ്ധതിയിലെ 10-ാം വീടിന്റെ നിർമ്മാണം പൂർത്തിയായി. വടുതല സ്വദേശിനി ഷീബ മാളിയേക്കലിന്റെ കുടുംബത്തിനാണ് പദ്ധതിയിലെ അവസാന വീട് നിർമ്മിച്ചു നൽകിയത്. മേയർ എം. അനിൽകുമാർ ഷീബയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. നൂറിന്റെ നിറവിൽ നിർദ്ധന കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം നിറവേറ്റാനുള്ള ദൗത്യം ഏറ്റെടുത്ത ബാങ്കിനെ മേയർ അനുമോദിച്ചു. 2019ൽ ബാങ്കിന്റെ ശതാബ്ദി ദിനത്തിൽ പ്രഖ്യാപിച്ച പദ്ധതി കോവിഡിനെ തുടർന്നാണ് നീണ്ടുപോയത്. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഡിവൈൻ അദ്ധ്യക്ഷനായി. എം.എം.ജിനീഷ്, പി.എൻ.സീനുലാൽ, സി.മണി, ബിന്ദുമണി, ബി.ജയശ്രീ, ഡാനിയ ലോപ്പസ്, ടാഷ്‌മോൻ, ജൂഡ്‌സൺ, സെക്രട്ടറി ബി.ജയശ്രീ എന്നിവർ പ്രസംഗിച്ചു.