കൊച്ചി: മികച്ച നഗരവികസന മാതൃകകളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ലക്ഷ്യമിട്ട് നാഷണൽ അർബൻ കോൺക്ലേവ് എല്ലാവർഷവും കൊച്ചിയിൽ നടത്തുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു. ആദ്യ പതിപ്പിന്റെ ഉദ്ഘാടനം സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ജി.സി.ഡി.എയിൽ ചേർന്ന യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്.