പറവൂർ: പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണദിനം ആചരിച്ചു. എ.ഐ.സി.സി അംഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. വിമല ബിനു മുഖ്യപ്രഭാഷണം നടത്തി. എം.ജെ. രാജു, ഡി. രാജ്‌കുമാർ, ഡെന്നി തോമസ്, രമേശ്‌ ഡി. കുറുപ്പ്, ബീന ശശിധരൻ, സജി നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു.